കുടയത്തൂർ: കോളപ്ര തലയനാട് ലൂർദ് മാതാ പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ കൊ വിഡ് നിയന്ത്രണം മറി കടന്ന് കൂടുതൽ ആളുകൾ പങ്കെടുത്തതിന്റെ പേരിൽ മുട്ടം പൊലീസ് കേസെടുത്തു.തലയനാട് കുറിഞ്ഞിപാറ ജോർജിന്റെ സംസ്കാര ചടങ്ങിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെ കുടുതൽ പേർ പങ്കെടുത്തത്. ജോർജിന്റെ അടുത്ത ബന്ധുക്കളുടെ പേരിലാണ് മുട്ടം പൊലീസ് കേസെടുത്തത്.