frjacob

കുമരകം: വിജയപുരം രൂപത വൈദികനും കുമരകം വടക്ക്പുതുപറമ്പിൽ പരേതരായ ചെറിയാന്റെയും ത്രേസ്യമ്മയുടെയും മകനുമായ . ഫാ. ജേക്കബ് പുതുപ്പറമ്പിൽ (89) നിര്യാതനായി.തെള്ളകം ലിറ്റിൽ ഫ്‌ളവർ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. പട്ടിത്താനം ചീന്തലാർ, ചെങ്ങളം, ഇടമൺ, പൊടിമറ്റം, വനവാതുക്കര, കവളങ്ങാട്, റാന്നി, പെരുമ്പട്ടി, പൊതി, മധുരവേലി, കോഴിപ്പിള്ളി, കാണക്കരി എന്നി ഇടവകകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 10.30ന് തെളളകത്ത്പ്രീസ്റ്റ് ഹോമിലും ഉച്ചക്ക് 1.30 ന് കുമരകം പള്ളിച്ചിറയിലുള്ള ജേഷ്ഠന്റെ വസതിയിലും പൊതുദർശനത്തിന് വെയ്ക്കും . 3.30 ന് സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ മാർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിയിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടക്കും.

സഹോദരങ്ങൾ : വാവച്ചൻ,പൗലോസ്, പാപ്പൂട്ടി, ഫാ. സഖറിയാസ് (ചങ്ങനശ്ശേരി), മറിയാമ്മ, ചിന്നമ്മ, മാമി.