തൊടുപുഴ: ഓർഡിനൻസ് വഴി സർക്കാർ ജീവനക്കാരന്റ ശമ്പളം പിടിച്ചു വാങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടന്ന സമരം പീറ്റർ കെ. അബ്രാഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. വർഗീസ്, സെക്രട്ടറി ജോജോ ടി.ടി, ഫൈസൽ, വിജയൻ ടി.എസ് എന്നിവർ നേതൃത്വം നൽകി.