മുട്ടം: രോഗഭീതിയില്ലാതെ ലോക്ക് ഡൗൺ നാളുകളിൽ കൃത്യതയോടെ സേവനം നിർവ്വഹിച്ച മുട്ടം പൊലീസിന് യൂത്ത് ഫ്രണ്ട് (എം) മുട്ടം മണ്ഡലം കമ്മിറ്റി കുടിവെള്ളം നൽകി അഭിനന്ദിച്ചു. മുട്ടം എസ്.ഐ ബൈജു പി. ബാബു കുടിവെള്ളം ഏറ്റുവാങ്ങി. കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിമാരായ ടി.എച്ച്. ഈസ, രഞ്ജിത്ത് മനപ്പുറത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. അമീർ ഖാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിറിൽ വയലിക്കുന്നേൽ, സന്തു കാടൻകാവിൽ, കെ.എസ്.സി (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അജോ പ്ലാക്കൂട്ടം, കെ.എസ്.സി (എം) തൊടുപുഴ ന്യുമാൻ കോളേജ് യൂണിറ്റ് സെക്രട്ടറി സ്റ്റീഫൻ പ്ലാക്കൂട്ടം എന്നിവർ നേതൃത്വം നൽകി.