തൊടുപുഴ : കോതമംഗലം രൂപതയിലെ തൊടുപുഴ ഫൊറോനയിൽപ്പെട്ട വൈദികർ നിർദ്ധന രോഗികൾക്കായി ഏപ്രിൽ മാസ ജീവനാംശത്തിൽ നിന്നും പകുതിയോളം തുക നല്കി സഹായിക്കുന്നു. തൊടുപുഴ ഫൊറോനയിൽ പന്ത്രണ്ട് ഇടവകകളിലും രണ്ടു സ്ഥാപനങ്ങളിലുമായി 23 വൈദികരാണ് സേവനം ചെയ്യുന്നത്.ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തങ്ങളുടെ ജീവനാംശത്തിൽ നിന്നും സമാഹരിച്ച് തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജീവ മെഡിക്കൽസിൽ ഏൽപ്പിച്ചു.ഒരിടവകയിലുള്ളവർക്ക് പരമാവധി പതിനായിരം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാകുന്നത്. കോതമംഗലം രൂപതയുടെ സാമൂഹികക്ഷേമ സംരംഭങ്ങളിലൊന്നായ തൊടുപുഴയിലുള്ള ജീവമെഡിക്കൽസിൽ അതാത് ഇടവകകളിലെ വികാരി മാരുടെ സാക്ഷ്യപത്രവുമായെത്തിയാൽ പ്രോജക്ട് പ്രകാരമുള്ള മരുന്ന് ലഭ്യമാക്കും.