തൊടുപുഴ : ലോക്ക് ഡൗൺ സാഹചര്യം മുൻനിർത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വായ്പ്പാ പദ്ധതിയിലെ വിവേചനങ്ങളും കർശന മാനദണ്ഡങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തൊടുപുഴ മണ്ഡലം മഹിളാമോർച്ച ഏകദിന ഉപവാസം സമരം നടത്തി.മോർച്ച പ്രസിഡന്റ് മിനി സുദിപ്, ജന സെക്രട്ടറി വത്സാബോസ്, ജില്ലാ ജന സെക്രട്ടറി സൗമ്യ, ജില്ലാ സെക്രട്ടറി അമ്പിളി അനിൽ, ജില്ലാ കമ്മറ്റി അംഗം ശ്രീവിദ്യാരാജേഷ് എന്നിവർ നേതൃത്വം നൽകി.