തൊടുപുഴ : പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിക്ക് കീഴിൽ ജില്ലയിൽ ഇതു വരെ 5,926 സിലിണ്ടറുകൾ വിതരണം ചെയ്തതായി ഭാരത് പെട്രോളിയം കൊച്ചി ടെറിട്ടറി മാനേജർ രാജീവ് വി.ഡി. അറിയിച്ചു ജില്ലയിൽ മൊത്തം 9,818 പി.എം.യു.വൈ ഉപഭോക്താക്കളുണ്ട്. ഇതിൽ 6,312 ഉപഭോക്താക്കൾ ഇതു വരെ ഈ പദ്ധതിയിൻ കീഴിൽ സൗജന്യ ഗ്യാസ് സിലണ്ടറിനായി ബുക്ക് ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സിലണ്ടറിനായുള്ള തുക നിക്ഷേപിച്ചു വരുന്ന ജൂൺ മാസം വരെ ഇതേ രീതിയിൽ സിലണ്ടർ ബുക്ക് ചെയ്യുന്നവർക്കായി തുക നിക്ഷേപിക്കും. കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി രാജ്യം ലോക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് പി.എം.യു.വൈ ഉപഭോക്താക്കൾക്ക് ഏപ്രിൽ മുതൽ ജൂൺ മാസം വരെ സൗജന്യ എൽപിജി സിലണ്ടർ നൽകുന്ന പദ്ധതിക്കു കീഴിലാണ് ഈ സൗജന്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നടക്കുന്നത്.