തൊടുപുഴ: ജാതി മത രാഷ്ട്രീയത്തിനതീതമായി കുടിയേറ്റ കാർഷിക മേഖല ചൈതന്യവത്താക്കാൻ ആത്മീയാചാര്യനായ മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ പിതാവിന് കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി എം. മോനിച്ചൻ അനുസ്മരിച്ചു. സാധാരണക്കാരനും കർഷകനും വേണ്ടി തന്നിലുള്ള നിയോഗത്തെ സംശുദ്ധിയോടു കൂടി നിർവ്വഹിച്ച കർമ്മയോഗി കൂടിയാണ് പിതാവെന്ന് അദ്ദേഹം പറഞ്ഞു.