കുമളി :ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ഓഫീസുമായി ചേർന്ന് മൂങ്കലാർ ഏഴ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു.. ഏഴുമുക്ക് സ്വദേശി രാജശേഖരന്റെ (മൈക്കിൾ) പുരയിടത്തിലാണ് കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. പ്രതിയെ പിടികൂടാനായില്ല.വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ഷാഫി അരവിന്ദാക്ഷ് , സേവ്യർ പി. ഡി., രാജ്കുമാർ ബി., സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് റ്റി.എ., പ്രമോദ്, ഷൈൻ എഫ്., ശശികല എന്നിവർ റെയ്ഡിൽ പങ്കെടുത്തു.