ചെറുതോണി:ജില്ലാ വിമൻസ്കൗൺസിൽ ഷെൽട്ടർ ഹോമുകളിലെയും വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെയും സഹായത്തോടെ നിർമ്മിച്ച മാസ്ക്കുകൾ ജില്ല കളക്ടർക്ക് കൈമാറി. മൂവായിരത്തോളം മസ്‌ക്കുകളാണ് വിമൻസ് കൗൺസിൽ നിർമ്മിച്ചയ്.ഇതിൽ രണ്ടായിരത്തോളം മസ്‌ക്കുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.കളക്ടർ മാസ്‌ക്ക് നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയലുകളും വാങ്ങി നൽകി. ജില്ലാ വിമൻസ് കൗൺസിൽ. സെക്രട്ടറി ഡോ. റോസ കുട്ടി എബ്രാഹത്തിന്റെ നേതൃത്വത്തിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട് തുടക്കം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാണ് ആഴ്ച്ചയിൽ ഒരുദിവസം ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഭക്ഷണവും വിമൻസ് കൗൺസിൽ നൽകി വരുന്നു.