തൊടുപുഴ :കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനായി വീരമൃത്യുവരിച്ച ധീരസൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ദീപം തെളിയിച്ച് ബിഗ് സല്യൂട്ട് സംഘടിപ്പിച്ചു തൊടുപുഴ കാർഗിൽ യുദ്ധസ്മാരകത്തിൽ ദീപം തെളിയിച്ച് ആദരവ് പ്രകടിപ്പിച്ച ബിഗ് സല്യൂട്ടിന് ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ബിലാൽ സമദ്, അനസ്സ് ജിമ്മി, ബുർഹാൻ ഹുസൈൻ റാവുത്തർ, ഷാബിർ ഷാജി, ബ്ലെസൺ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെമ്പാടും കെ.എസ്.യു പ്രവർത്തകർ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ബിഗ് സല്യൂട്ടിൽ പങ്കാളിയായി.