തൊടുപുഴ: ലോക് ഡൗൺ കാലത്തിന് ശേഷം നൽകിയ ഇളവ് ദിവസത്തിൽ തന്നെ ഉപഭോക്താവിന് ഇരുട്ടടി നൽകി കെഎസ്ഇബി കരുണ ഇല്ലാതെ പെരുമാറുന്നു .സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ജനങ്ങൾക്കാണ് ഇരട്ടി ബില്ല് നൽകിയാണ് കെഎസ്ഇബി അമ്പരപ്പിക്കുന്നത്. ലോക് ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ തുറന്നപ്പോൾ തന്നെ ബില്ലുമായി കെഎസ്ഇബി ജീവനക്കാരെത്തി. .അടച്ചിട്ട സ്ഥാപനങ്ങൾ വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടും അധിക ബില്ല് എങ്ങനെ വന്നുവെന്ന് കൃത്യമായി വിശദീകരണം നൽകാൻ അധികൃതർ തയാറാകുന്നുമില്ല.ഇന്നലെ മുതൽ ജീവനക്കാർ വീടുകളിലും സ്ഥാപനങ്ങളിലും റീഡിങിന് എത്തി തുടങ്ങി.ഒരു മാസത്തെ വൈദ്യുതി ബിൽ സൗജന്യമാക്കി തരണമെന്ന ആവശ്യം പൊതുജനങ്ങളിൽ നിന്നും ഉയരുമ്പോഴാണ് ഇരുട്ടടിയായി ഇരട്ടി ബില്ലുമായി ജീവനക്കാർ രംഗത്ത് എത്തിയതും.