നെടുങ്കണ്ടം: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് ആറിന് ബൂത്ത് തലത്തിൽ 25,000 കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിയിക്കാൻ കെ.പി.സി.സി എടുത്ത തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലും അന്നേ ദിവസം ബൂത്ത് തലങ്ങളിൽ മെഴുകുതിരികൾ തെളിയിച്ച് പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.