ചെറുതോണി: കഴിഞ്ഞ ദിവസം കാലംചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് സിംഹാസനപള്ളിയിൽ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റ കർശന നിർദേശത്തെ തുടർന്ന് പൊതു ദർശനം റദ്ദാക്കിയതായി രൂപത പി.ആർ.ഒ ഫാ. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് കൂടുതലാളുകളെ അനുവദിക്കാത്തതിനാൽ ശുശ്രൂഷകൾ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് രൂപത വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും കർശന നിർദേശം പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. റീത്തുകളും ബൊക്കെയും നിരോധിച്ചിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.