തൊടുപുഴ: മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി മാസ്‌കും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. മാസ്‌ക് ആവശ്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബശ്രീ അംഗങ്ങൾ, ജെ.എൽ.ജി അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ചിരിക്കുന്ന പച്ചക്കറി തോട്ട മത്സരത്തിന്റെ ഭാഗമായാണ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തത്.