തൊടുപുഴ: ജില്ലാ ഗവ. സ്‌കൂൾ ടീച്ചേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലെ മുഴുവൻ ജീവനക്കാർക്കും മാസ്കുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വി.എം. ഫിലിപ്പച്ചനിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ടി.എം ലൈല മാസ്കുകൾ ഏറ്റുവാങ്ങി. സെക്രട്ടറി സുനിൽ. ടി. തോമസ്, ടോണി മാത്യു എന്നിവർ പങ്കെടുത്തു.