ഇടുക്കി: കേരള അതിർത്തിയിലുള്ള മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം ഈ വർഷം ഉണ്ടാകില്ല. ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ തേനി കളക്ടർ എം. പല്ലവി ബൽദേവുമായി നടത്തിയ ചർച്ചയിലാണ് ഉത്സവം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്.
നാളെയായിരുന്നു ഈ വർഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്. എല്ലാ വർഷവും രണ്ടു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ദിവസങ്ങൾ നീളുന്ന വലിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഉത്സവം നടത്തിയിരുന്നത്.