ഇടുക്കി : ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്2 തസ്തികയിൽ പി.എസ്.സി റാങ്ക് പട്ടിക നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ കൊവിഡ്19 രോഗബാധയെ തുടർന്ന് ഉണ്ടായിരിക്കുന്ന അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുള്ള 35 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ നേരിട്ടുള്ള അഭിമുഖം നടത്തും. എസ്.എസ്.എൽ.സി, രജിസ്‌ട്രേഷനോടുകൂടിയ ഓക്സിലറി നഴ്സ് ആന്റ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.