പൂമാല: പൂമാലയിൽ മൂന്ന് പേർക്ക് ഡെങ്കി പ്പനി റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ജില്ല വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ പഠനസംഘം പൂമാല, മെത്തോട്ടി എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചു. ഡെങ്കി പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗം കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിനെ തുടർന്ന് പ്രദേശങ്ങളിൽ കൊതു നശീകരണത്തിനു ഫോഗിങ് നടത്തി. ഉറവിടനശീകരണം കൂത്താടി സാദ്ധ്യതാപഠനം എന്നിവ തുടർ ദിവസങ്ങളിൽ നടത്തും ടെക്നിക്കൽ അസിസ്റ്റന്റ് വിനോദ് കെ എൻ മാസ്സ് മീഡിയ ഓഫീസർ അനിൽകുമാർ ഹെൽത്ത് സൂപ്പർവൈസർ എം എം സോമിഎന്നിവർ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് വാർഡ് മെമ്പർ ലളിതമ്മ , ഹെൽത്ത് ഇൻസ്‌പെക്ടർ സിയാദ് ജെ , ബിജി ജെ പി , ലേഖ എന്നിവരുമായി ചർച്ച ചെയ്തു