മുട്ടം: കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി മുട്ടം റൈഫിൾ ക്ലബ്ബിൽ പാർപ്പിച്ചിരുന്ന 3 ആളുകളെ വീടുകളിലേക്ക് മടക്കി അയച്ചതായി തൊടുപുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോ പറഞ്ഞു.മണിയറൻ കുടിയിലുള്ള കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന കുടയത്തൂർ വെള്ളിയാമറ്റം കോടിക്കുളം സ്വദേശികളെയാണ് മടക്കി അയച്ചത്.ഇവരുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ 30 ന് കണ്ടെത്തിയിരുന്നു. ഇവരെ റൈഫിൾ ക്ലബ്ബിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ട് ഇന്നലെ 14 ദിവസം പൂർത്തിയായി.ഇതേ തുടർന്നാണ് വീടുകളിലേക്ക് മടക്കി അയച്ചത്.അടുത്ത 14 ദിവസങ്ങൾ ഇവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയണം.കോവിഡ് രോഗത്തെ തുടർന്ന് മരിച്ച മൈസൂർ സ്വദേശിയുടെ ബോഡി ആംബുലൻസിൽ എത്തിച്ച മണക്കാട്,കായംകുളം സ്വദേശികളും കൊടിക്കുളത്തുള്ള മറ്റൊരു വ്യക്തി, മൈസൂരിൽ പണിക്ക് പോയി തിരികെ എത്തിയ വെള്ളിയാമറ്റം സ്വദേശികളായ മറ്റ് 2 ആളുകൾ എന്നിങ്ങനെ 5 ആളുകൾ റൈഫിൾ ക്ലബ്ബിൽ നിരീക്ഷണത്തിൽ തുടരുകയാണ്.ഇവരിൽ കൊടിക്കുളത്ത് നിന്ന് എത്തിയ ആളിന്റെ ഒഴികെ മറ്റ്നാല്പേരുടെയും പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ 30 ന് തെളിഞ്ഞിട്ടുണ്ട്.ഇവരുടെ ആദ്യത്തെ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാകുന്ന മുറക്ക് ഇവരെയും വീടുകളിലേക്ക് മടക്കും.കോടിക്കുളം സ്വദേശിയുടെ ആദ്യ പരിശോധന ശ്രവം കഴിഞ്ഞ ശനിയാഴ്ച്ചയാണ് പരിശോധനക്ക് അയച്ചത്. ഇതിന്റെ ഫലം ഇന്നലെ അറിയേണ്ടതായിരുന്നു.