പുറപ്പുഴ : ബി.ജെ.പി പുറപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തും മഞ്ഞൾ വിത്തും വിതരണം ചെയ്യും.വ്യാഴാഴ്ച്ച രാവിലെ 10.30 ന് പുറപ്പുഴ ബി.ജെ.പി ഓഫീസിൽ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്യും. പുറപ്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മഞ്ഞൾവിത്തും പച്ചക്കറി വിത്തും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.