മുട്ടം: ഓരോ ദിവസവും ഓരോ സമയക്രമം.വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും അടയ്ക്കാനുമുള്ള സമയക്രമം ചാഞ്ചാടുന്നത് വ്യാപാരികൾക്ക് ദുരിതമാകുന്നു. ഓറഞ്ച് സോണി ലായ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം നിശ്ചയിക്കുന്നതിൽ അധികൃതർക്ക് അടിമുടി ആശയകുഴപ്പം. ഇന്നലെ രാവിലെ 7 ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു.11 ന് തുറന്നാൽ മതി എന്നാണ് പറഞ്ഞത്. വ്യാപാരികൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടാണ് ആശയകുഴപ്പം നീക്കി കടകൾ തുറന്നത്.പിന്നീട് കളക്ടർ ഓറഞ്ച് സോണിൽ കടകൾ രാവിലെ 7 മുതൽ രാത്രി 7.30 വരെ തുറക്കാം എന്ന് ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. എന്നാൽ പിന്നീട് കളക്ടർ ഇത് തിരുത്തി. ഷോപ്പ് ആൻറ് എസ്റ്റാബ്ലീഷ്മെൻറ് ആക്ട് അനുസരിച്ച് റജിസ്ട്രർ ചെയ്ത സ്ഥാപനങ്ങൾ രാവിലെ 7 മുതൽ 5 വരെ എന്ന് വ്യക്തത വരുത്തി.ഇത് പലരും അറിഞ്ഞില്ല ഇന്നലെ വൈകിട്ട് 5ന് തന്നെ കടകൾ അടയ്ക്കണമെന്ന് പൊലീസും ആരോഗ്യവകുപ്പും മുട്ടത്തെ വ്യാപാരികളെ അറിയിച്ചു. ഇത് ഏറെ ആശയ കുഴപ്പം ഉണ്ടാക്കി.