തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ഓഫീസ് ഇന്ന് മുതൽ (രാവിലെ 10മുതൽ ഉച്ചയ്ക്ക് 1 വരെ) തുറന്ന് പ്രവർത്തനം ആരംഭിക്കും . യൂണിയൻ ഓഫീസിൽ എത്തുന്ന ശാഖാ പ്രസിഡന്റ്മാർ ,സെക്രട്ടറിമാർ പന്നിവർ 17ാം തീയതി വരെ (ലോക് ഡൗൺ തീരുന്നത് വരെ) മുൻകൂട്ടി യൂണിയൻ ഓഫീസുമായിബന്ധപ്പെടണം..സംഘടനാ പ്രവർത്തനം സർക്കാർ നിർദേശങ്ങൾ അനുസരിച്ച് സാധാരണ നിലയിൽ ആകുന്നതുവരെ എല്ലാവരും ഇതിനോട് സഹകരിക്കണം. ശാഖകളിൽ തീർത്തും നിർധനാരായ ആളുകളും ,രോഗികളും ഉണ്ടങ്കിൽ അവരുടെ വിവരങ്ങൾ യൂണിയൻ ഓഫീസിൽ അറിയിക്കണമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.