തൊടുപുഴ: നഗരത്തിൽ ചൊവ്വാഴ്ച പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ പൊലീസ് വൈകിട്ട് അഞ്ചിന് അടപ്പിച്ചു. ഹോട്ട്‌സ്‌പോട്ട് അല്ലാതിരുന്നിട്ടും നേരത്തെ കടയടക്കാൻ ആവശ്യപ്പെട്ടത് വ്യാപാരികളെയും ആശയക്കുഴപ്പത്തിലാക്കി. നിലവിൽ ഓറഞ്ച് സോണിൽ വരുന്ന തൊടുപുഴയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം പൊലീസെത്തി അഞ്ചുമണിയ്ക്ക് അടയ്ക്കണമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടിയെന്ന് പൊലീസ് പറഞ്ഞു.