തൊടുപുഴ: ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി,​ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , കെ. പി. സി. സി മുൻ പ്രസിഡന്റ് വി. എം. സുധീരൻ എന്നിവർ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.