തൊടുപുഴ: പതിമൂന്നുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച ബന്ധുവിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് പെരുന്താനത്ത്ഭാഗം കൃഷ്ണവിലാസം വീട്ടിൽ അനിൽകുമാറാണ് (42) ​പിടിയിലായത്. പെൺകുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവാണ് യുവാവ് . കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ ഒരു കൗൺസിലറുടെ അടുത്തെത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.