തൊടുപുഴ: കൊവിഡ് കാലത്തെ കെ.എസ്.ഇ.ബി പകൽ കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല നടത്തി. തീപ്പന്തങ്ങൾ കൊണ്ട് ജ്വാല തെളിയിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, അനൂപ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.