തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 5.76 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഇഞ്ചിയാനി- അഞ്ചിരിക്കവല റോഡ്, ആലക്കോട് - തെക്കുംഭാഗം റോഡ്, പാലപ്പിള്ളി- വെട്ടിമറ്റം റോഡ്, ശാരദക്കവല- കുരിശുപാറ റോഡ്, ആറേമുക്കാൽപടി - മാർത്തോമ റോഡ്, കാപ്പിത്തോട്ടം- കുരിശുപള്ളി റോഡ്, കൊക്കലം- വേനപ്പാറ- ചാലാശ്ശേരി റോഡ്, പന്നൂർ- കുറ്റിച്ചിറ- ചിലവ് റോഡ്, ഏഴുമുട്ടം- താബോർ- ചാലാശ്ശേരി റോഡ്, കാരാംകോട്- മുളപ്പുറം- കോക്കാട് ഭാഗം റോഡ്, നായാട്ടുപാറ - പാറയ്ക്കൽ റോഡ്, വെള്ളിമറ്റംപാറ- പത്തേൽകുന്ന് റോഡ്, പൊന്നന്താനം- വെള്ളാരംപാറ റോഡ്, വണ്ടമറ്റം- ചെറുതോട്ടിൻകര റോഡ്, വാഴക്കാല- കോളനി റോഡ്, കൊടുവേലി- ചേപ്പുകാല റോഡ്, പൈങ്കുളം- ത്രിവേണി റോഡ്, ഈസ്റ്റ് കലൂർ- മേനോൻപടി- പയ്യാവ് റോഡ്, ഗുരുനഗർ- പുതുച്ചിറ റോഡ്, പൂതക്കാവ്- കാളകെട്ടിച്ചാൽ- പത്താഴക്കല്ല് പാറ റോഡ്, വെള്ളക്കിഴങ്ങുപാറ- മൂലശ്ശേരിതാഴം റോഡ്, പുതുപ്പെരിയാരം- മൈലാടുംപാറ റോഡ്, വിച്ചാട്ടുകവല- വാഴമല റോഡ്, കുഴിയനാൽ- തച്ചിലാംകുന്ന് റോഡ്, ഇടപ്പള്ളി- തെങ്ങുംപിള്ളി റോഡ്, നായ്ക്കനാംകുഴി- തീപ്പെട്ടികമ്പനി റോഡ്, വാലമ്പാറ- കഠാരക്കുഴി റോഡ്, ഇരുട്ടുതോട് ലക്ഷം കോളനി- പുറപ്പുഴ ഗവ. എൽ.പി.എസ് ജംഗ്ഷൻ റോഡ്, നീലമ്മാരി- മഞ്ഞുമാവ് റോഡ്, യത്തീംഖാന റോഡ്, മാരിയിൽ കലുങ്ക്- കോതായിക്കുന്ന് റോഡ്, ബ്ലാത്തികവല- വാൽപ്പാറ കോളനി റോഡ്, എടത്തന- ഊരക്കുരു റോഡ്, വഞ്ചിക്കൽ- കോളനിപ്പടി റോഡ്, കാഞ്ഞാർ കവല- സ്‌കൂൾ റോഡ്, പന്നിമറ്റം- മറ്റം സിറ്റി, പൂമാല- പൂങ്കുടി റോഡ്, വെട്ടിമറ്റം- പാർസണേജ് റോഡ്, പുതിയകുളങ്ങര- ഊരങ്കല്ല് റോഡ്, മേത്തൊട്ടി- നെടിയേറ്റ് ചതുപ്പ് റോഡ്, നാലാംകാട്- പുറത്തേകടവ് റോഡ്, വെള്ളന്താനം- ചിലവ്- ആർപ്പാമറ്റം റോഡ്, ഇലഞ്ഞേലിപ്പാടം- അറയ്ക്കകണ്ടം- കമ്പനിപ്പടി റോഡ്, ചെപ്പുകുളം സി.എസ്.ഐ ചർച്ച്- മൂലേക്കാട് റോഡ് എന്നീ റോഡുകളുടെ നിർമ്മാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.