nedumkandam
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കുള്ള സഹായധനം ഏറ്റുവാങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം

കല്ലാർ: കൊവിഡ് 19 പശ്ചാത്തലത്തിൽ നവഒലി ജ്യോതിർദിനത്തിൽ സമൂഹ അടുക്കളയിലൂടെ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം. ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിന്റെ സമാധിദിനമാണ് നവഒലി ജ്യോതിർദിനമായി ആഘോഷിക്കുന്നത്. ആശ്രമ ആചാരങ്ങൾ മാത്രം നടത്തി മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് നവഒലി ജ്യോതിർ ദിനം ആചരിച്ചത്. ആഘോഷ പരിപാടികൾക്ക് മാറ്റി വെച്ച തുക സംസ്ഥാനത്ത് സാമൂഹ അടുക്കള വഴി ഒരു ലക്ഷം പേർക്ക് അന്നദാനം നൽകുന്നതിന് സംഭവന നൽകി.തൂക്കുപാലത്തുള്ള ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ചിന്റെ സഹായമായി കരുണാപുരം, നെടുംങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ വഴി 5000 പേർക്ക് അന്നദാനം നൽകുന്നതിനുള്ള തുക പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറി. തൂക്കുപാലം ശാന്തിഗിരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ, നെടുംങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം,പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരൻ എന്നിവർക്ക് ശാന്തിഗിരി ആശ്രമം ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ (ഇൻ ചാർജ്) സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ചെക്ക് കൈമാറി. ആശ്രമം അഡൈ്വസറി ബോർഡ് അംഗം എ.കെ തങ്കപ്പൻ, ബ്രഹ്മചാരി ബിജു, ഏരിയാ മാനേജർ സി.ആർ ബിനുകുമാർ, വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം കൺവീനർ സി.എൻ രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.