അടിമാലി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എം.ഇ.എസ് ജില്ലാ കമ്മറ്റി, അടിമാലി ലൈഫ് മിഷൻ ഭവന സമുച്ഛയത്തിൽ മാസ്‌ക്കുകൾ നൽകി. മച്ചിപ്ലാവിലെ ലൈഫ് മിഷൻ ഭവന സമുച്ഛയത്തിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ മാസ്‌ക്കുകൾ കൈമാറി. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ചാക്കോ ഏറ്റുവാങ്ങി. എം.ഇ.എസ് സംസ്ഥാന എക്‌സി. അഗം വി.എം. അബ്ബാസ്, ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, കുടുംബശ്രീ ജില്ലാ അസി. കൊ ഓഡിനേറ്റർ പി.എ ഷാജിമോൻ, സ്‌നേഹിത കൗൺസിലർ വിനോജി ടി.കെ എന്നിവർ സന്നിഹിതരായിരുന്നു. കഴുകി ഉപയോഗിക്കാവുന്ന 500 മാസ്‌ക്കുകളാണ് കൈമാറിയത്.