തൊടുപുഴ: യൂത്ത് കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ദിവ്യരക്ഷാലയത്തിൽ 150 കിലോ അരി വിതരണം ചെയ്തു. കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫ് വെച്ചൂർ, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ്.വിഷ്ണുദേവ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ജിബിൻ ജോർജ്, അഖിൽ അലക്‌സ് എന്നിവർ നേതൃത്വം നൽകി.