തൊടുപുഴ: കെ.എസ്.സി (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിർമിച്ചു നൽകുന്ന പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസറിന്റെ അദ്യത്തെ യൂണിറ്റ് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് ഇടുക്കി പ്രസ് ക്ലബിന് കൈമാറി. കൊവിഡ് പശ്ചാത്തലത്തിൽ സാനിറ്റൈസർ ഡിസ്‌പെൻസറിൽ കൈ തൊടാതെ തികഞ്ഞ സുരക്ഷിതത്വത്തോടെ ഉപയോഗിക്കുന്നതിനാണ് ഉപകരണം തയ്യാറാക്കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് യൂണിറ്റ് ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് കണ്ണോളി, അഡ്വ. ജോസഫ് ജോൺ, ബ്ലൈസ് ജി വാഴയിൽ, പ്രഫുൽ ഫ്രാൻസിസ്, അജോ പ്ലാക്കൂട്ടത്തിൽ, സ്റ്റീഫൻ പ്ലാക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.