തൊടുപുഴ: കൊറോണ പ്രതിരോധത്തിനായി നിലവിൽ വരുന്ന പ്രാദേശിക സമിതികളിൽ പെൻഷൻ സംഘടനകളിൽ ഒരു വിഭാഗത്തെ മാത്രം പ്രത്യേകമായി പരിഗണിച്ച് മറ്റുള്ളവരെ അകറ്റി നിർത്തുന്ന സർക്കാരിന്റെ നിലപാടിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന സമര പരിപാടി കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ്ടി.ജെ.പീറ്റർ ഉദ്ഘാടനം ചെയ്തു. ജോജോ ജെയിംസ്, ഐവാൻ സെബാസ്റ്റ്യൻ, കെ.എൻ.ശിവദാസ്, ഗർവ്വാസീസ് കെ.സക്കറിയാസ് എന്നിവർ സംസാരിച്ചു.