pothu
രാജമുടിയിൽ കിണറ്റിൽ വീണ പോത്തിൻ കുട്ടിയെ ഫയർഫോഴ്‌സ് സംഘം കരക്ക് കയറ്റിയപ്പോൾ

ചെറുതോണി : രാജ മുടിയിൽ കിണറ്റിൽ വീണ പോത്തിനേ ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി. ജില്ലാ പഞ്ചായത്തം നോബിൾ ജോസഫിന്റെ വീട്ടിൽ വളർത്തുന്ന പോത്താന്ന് ഇന്നലെ വൈകിട്ട് 5 മണിയോടെ സമീപത്തേ കിണറ്റിൽ വീണത്. മേയാൻ വിട്ട് തിരികെ കൊണ്ടുവരുന്നതിനടെ പിടിവിട്ട് ഓടിയതാണ് കിണറ്റിൽ വീഴാനിടയായത്. മുരിക്കാശ്ശേരി പൊലീസും നാട്ടുകാരും ചേർന്ന് കരക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി കിണറ്റിൽ നിന്നും പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറിന് പതിനഞ്ചടിയോളം ആഴമുണ്ട്. പോത്തിന് കാര്യമായ പരിക്കുകളില്ല.