മുട്ടം: പാമ്പിനെ പിടിക്കുന്നതിനിടയിൽ മുട്ടം പേഴുംകാട്ടിൽ സലീമിന് മൂർഖൻ പാമ്പിന്റെ കടിയേറ്റു.ഇന്നലെ രാവിലെ 7 നാണ്‌ സംഭവം. മാത്തപ്പാറയിലുള്ള ജെയ്‌നിന്റെ വീട്ടിലെ വെയ്സ്റ്റ് കുഴിയിൽ മൂർഖൻ പാമ്പ് കിടക്കുന്നത് കണ്ടാണ് സലീമിനെ വിളിച്ച് വരുത്തിയത്.സലീം കുഴിയിൽ നിന്ന് പാമ്പിനെ പിടി കൂടി ഭരണിയിൽ ഇടാൻ തുടങ്ങിയപ്പോൾ അടപ്പ് തെന്നി മാറി, ഈ സമയത്താണ് കടിയേറ്റത്. കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സലീം അപകട നില തരണം ചെയ്തു.മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ നിന്ന് സലീം വിവിധ ഇനങ്ങളിലുള്ള പാമ്പിനെ പിടി കൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.