തൊടുപുഴ: മൈലക്കൊമ്പ് ദിവ്യ രക്ഷാലയം വരിക്ക പ്ലാവിൻ തൈകൾ വിതരണം ആരംഭിച്ചു. ദിവ്യരക്ഷാലയത്തിൽ മുളച്ച പ്ലാവിൽ നിന്നുമാണ് തൈകൾ ഉദ്പാപാദിപ്പിക്കുന്നത്. നല്ല മധുരവും വലിപ്പവുമാണ് ഇതിന്റെ പ്രത്യേകത. ആയിരത്തോളം തൈകളാണ് ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്. പി.ജെ. ജോസഫ് എം.എൽ.എ കുമാരമംഗലം കൃഷി ഓഫീസർ മാനസിന് ആദ്യ തൈ കൈമാറി വിതരണോദ്ഘാടനം നടത്തി. തൈ വിറ്റ് കിട്ടുന്ന മുഴുവൻ തുകയും ദിവ്യ രക്ഷാലയത്തിലെ സഹോദരന്മാർക്ക് വേണ്ടി ചിലവഴിക്കുമെന്ന് ഡയറക്ടർ ടോമി ഓടക്കൽ പറഞ്ഞു. ഒരു തൈ 200 രൂപയ്ക്കാണ് വിൽക്കുന്നത്.