കുമളി :ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 401 പേർ. 215 പുരുഷൻമാരും 167 സ്ത്രീകളും 19 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേർന്നത്.
ഇതിൽ 153 പേർ ഇടുക്കി ജില്ലക്കാരാണ്. 131 പേർ മറ്റു ജില്ലകളിലേയ്ക്കുള്ളവരാണ്. തമിഴ്‌നാട് 360, കർണ്ണാടകം 27, തെലുങ്കാന 1, ആന്ധ്ര 2, പോണ്ടിച്ചേരി 9, മഹാരാഷ്ട്ര 2 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം.

ഇതുവരെ എത്തിയവർ

തിങ്കൾ- 21

ചൊവ്വ-145

ബുധൻ-401

പരിശോധന ശക്തം

ചെന്നൈ പോലെ റെഡ് സോൺ മേഖലയിൽ നിന്നുമെത്തുന്നവരെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയും അല്ലാത്തവരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിന് വീടുകളിലേക്ക് വിടുന്നു. സ്വന്തം വാഹനങ്ങളിലെത്തുന്നവർ അതേ വാഹനത്തിലും ടാക്‌സി ആവശ്യമുള്ളവർക്ക് പ്രത്യേക കമാണ്ടർ ടാക്‌സികളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന് സർക്കാർ നിശ്ചയിച്ച ടാക്‌സി ചാർജ് നല്കിയാൽ മതി. ഡ്രൈവറുമായി സാമൂഹിക അകലം പാലിക്കാൻ കമാണ്ടറിന്റെ പിറകിലെ ഇരിപ്പിടമാണ് യാത്രികർക്ക് അനുവദിച്ചിട്ടുള്ളത്. ശരീരതാപനില ഉൾപ്പെടെ കർശന പരിശോധനകൾക്കും അണു നശീകരണത്തിനും ശേഷമാണ് ഓരോരുത്തരെയും അതിർത്തി കടക്കാൻ അനുവദിക്കുന്നത്.