prekasan

കുമളി: കൊവിഡ് സെന്ററിൽ നിന്നും 28 ദിവസത്തെ ക്വാറന്റയിനുശേഷം വീട്ടിലേയ്ക്ക് മടങ്ങിയയാൾ കുഴുഞ്ഞുവീണ് മരിച്ചു. റോസപ്പൂക്കണ്ടം സ്വദേശി പ്രകാശൻ (48) മരിച്ചത്. തിങ്കളാഴ്ച്ചയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. ഇന്നലെ രാവിലെ ഏഴരയോടെ അട്ടപ്പള്ളത്ത് പണിക്കുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
കഴിഞ്ഞ മാസം ഏഴിനാണ് പ്രകാശൻ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്‌നാട് ഗൂഡല്ലൂരിൽ നിന്ന് വനത്തിലൂടെ അതിർത്തി കടന്ന് നാട്ടിലെത്താൻ ശ്രമിച്ചത്. തുടർന്ന് പൊലീസ് പിടികൂടി കൊവിഡ് കെയർ സെന്ററിലാക്കുകയായിരുന്നു.