തൊടുപുഴ: വൈ.ഡബ്ല്യു.സി.എയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു. വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ലവ്‌ലി സജീവിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുജ റെജി ഏറ്റുവാങ്ങി. വൈ.ഡബ്ല്യു.സി.എ മുൻ പ്രസിഡന്റ് ബിബി ജോസ്, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.