തൊടുപുഴ : വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പുറപ്പുഴ പഞ്ചായത്തിലെ ഇരുന്നൂറോളം കുടുംബങ്ങൾക്കായി മഞ്ഞൾ, പച്ചക്കറി വിത്തുകൾ അടങ്ങുന്ന കിറ്റുകളുടെ വിതരണം മണ്ഡലം പ്രസിഡന്റ് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് മനോജ് കെ എസ്, ജന:സെക്രട്ടറി സോമൻ ചാരപ്പുറത്ത്, മണ്ഡലം ജന:സെക്രട്ടറി എൻ വേണുഗോപാൽ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ്, ജില്ലാ ട്രഷറർ മനീഷ് മദനൻ, എസ് സി ജില്ലാ ജന:സെക്രട്ടറി സഹജൻ, സമിതി വൈസ് പ്രസിഡന്റ് ശിവൻ പിള്ള, സെക്രട്ടറി മാരായ കെ കെ വിജി, എം കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.