ചെറുതോണി: നാരക ക്കാനത്ത് ശക്തമായ കാറ്റിലും മഴയിലും ഒരേക്കർ സ്ഥലത്തെ പയർ കൃഷി നശിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നാരകക്കാനം പള്ളിക്കവലയിൽ ആനിക്കാട്ട് ബിജുവിന്റെ കൃഷിയിടത്തിൽ പാട്ടം കൃഷി ചെയ്ത അറയ്ക്കൽ ജയ്‌സന്റെ പയർ തോട്ടം നശിച്ചത്. വിളവെടുപ്പ് ആരംഭിച്ച കൃഷിയിടത്തിലെ 250 മൂട് പയർ പന്തൽ ഒടിഞ്ഞ് നിലത്തു വീണു. ആഴ്ച്ചയിൽ 1500 കിലോ പയർ വിറ്റു വന്നിരുന്നതായി കർഷകൻ ജയ്‌സൺ പറഞ്ഞു.രണ്ടര ലക്ഷം രൂപയുടെ കൃഷിയാണ് നശിച്ചത്. മുമ്പ് പാവൽ കൃഷി നടത്തിയ ജയ്‌സന് തോട്ടത്തിൽ ഉണ്ടായ വയറസ് ബാധയിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. ഇതിൽ നിന്നും കരകയറാനായി ആരംഭിച്ച കൃഷിയാണ് ഇപ്പോൾ നിലംപൊത്തിയത്. സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് പ്രദേശത്തെ കർഷകർക്കുള്ളത്.