കട്ടപ്പന: നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും താമസം അടക്കമുള്ള സൗകര്യം ഏർപ്പെടുത്തി ഇരട്ടയാർ പഞ്ചായത്ത്. റെഡ് സോൺ, ഹോട്ട് സ്‌പോട്ട് എന്നിവിടങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റിൻ ചെയ്യാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി പഞ്ചായത്തിലെ സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് ശുചിമുറികൾ അടക്കുള്ള സൗകര്യം ഏർപ്പെടുത്തിവരികയാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണമടക്കമുള്ളവ പഞ്ചായത്ത് നൽകും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സേവനം നൽകാൻ വാർഡ് സമിതികളും രൂപീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, കുടുബശ്രീആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് സമിതിയിലുള്ളത്.