കട്ടപ്പന: കോൺഗ്രസ് വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പൊലീസ് സ്റ്റേഷൻ, പുറ്റടി സി.എച്ച്.സി എന്നിവിടങ്ങളിൽ സൗജന്യമായി മുഖാവരണങ്ങൾ വിതരണം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോർജ് ഉതുപ്പ്, ബ്ലോക്ക് പ്രസിഡന്റ് ഷാജി പുള്ളോലിൽ, വർഗീസ് ചാക്കോ, ജവഹർ ബാലവേദി ജില്ലാ ചെയർമാൻ മോൻസി ബേബി, മണ്ഡലം ഭാരവാഹികളായ ടോണി മക്കോറ, വി.കെ. മുത്തുകുമാർ, സാബു, രവി, റോയി തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.