മുട്ടം:മുട്ടം ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ- ടാക്സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള പണ പിരിവ് കൊവിഡ് നിയന്ത്രണം പിൻവലിക്കുന്നത് വരെ നീട്ടി വെക്കണമെന്ന് ന്യൂനപക്ഷ മോർച്ച തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ് അവശ്യപ്പെട്ടു.നിയന്ത്രണത്തിന്റെ ഭാഗമായി ഒരു മാസത്തിലേറെ കാലമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ്‌ കിടന്നിരുന്നു.ഓട്ടോ -ടാക്സികൾക്കും നിരത്തിൽ ഇറങ്ങാൻ കഴിയുന്നില്ല.വിവിധ ആളുകളിൽ നിന്ന് പലിശക്ക് പണം എടുത്താണ് മുട്ടത്തെ ചില വ്യാപാരികളും ഓട്ടോ - ടാക്സി തൊഴിലാളികളും ഓരോ ദിവസവും തള്ളി നീക്കുന്നത്. പണം കടം നൽകിയവർ കടകൾ തുറന്നതോടെ തിരിച്ചടവ് ആവശ്യപ്പെട്ട് രംഗത്ത് വന്നു കഴിഞ്ഞു.പൊതു ഗതാഗതം പുനരാരംഭിക്കാത്തതിനാൽ ടൗണിലെ കടകളിൽ വ്യാപാരം കുറവാണ്. ലോക് ഡൗൺപൂർണമായും പിൻവലിക്കുന്നതു വരെ വ്യാപാരികളെ ശല്യം ചെയ്യുന്നതിൽ നിന്നും പണം പലിശക്ക് കൊടുത്തിരിക്കുന്നവർ മാനുഷിക പരിഗണന നൽകി പിൻമാറണമെന്ന് ഷിബു ജേക്കബ് ആവശ്യപ്പെട്ടു.