മൂന്നാർ: ജില്ലയിലെ ആദ്യ കൊവിഡ് വിസ്ക് മൂന്നാറിൽ സജ്ജമായി. സുരക്ഷിതമായ രീതിയിൽ സ്രവപരിശോധന സാധ്യമാക്കുന്ന വിസ്ക് ശിക്ഷക് സദനിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിസ്കിന്റെ ഉദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് വിസ്കുകൾ വാങ്ങിയത്. അടിമാലി, ചിത്തിരപുരം, മറയൂർ എന്നിവിടങ്ങളിലും വിസ്കുകൾ സ്ഥാപിക്കും.