മൂന്നാർ: നിരോധിത പാൻമസാല വിറ്റ അന്യസംസ്ഥാന തൊഴിലാളി മൂന്നാറിൽ അറസ്റ്റിൽ. ബിഹാർ സ്വദേശി അഷ്‌റഫ് അലിയാണ് നാല് കിലോ പാൻഉത്പന്നങ്ങളുമായി പൊലീസിന്റെ പിടിയിലായത്. മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. തോട്ടംമേഖലകളിൽ നിന്നുള്ളവർ പ്രതിയുടെ താമസസ്ഥലത്ത് എത്തിയാണ് പാൻമസാല വാങ്ങിയിരുന്നത്. ഇയാൾക്ക് ഇത്രയധികം പാൻമസാല എവിടെ നിന്നാണ് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.