കുമളി: കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 382 പേർ. 195 പുരുഷൻമാരും 133 സ്ത്രീകളും 54 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ പേർ എത്തിയത്. തമിഴ്‌നാട് 341, കർണ്ണാടകം 31, തെലുങ്കാന 10, എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ 209 പേർ ഇടുക്കി ജില്ലയിലേയ്ക്കും 173 പേർ മറ്റ് ജില്ലകളിലേയ്ക്കും ഉള്ളവരാണ്. ആകെ എത്തിയ 382 പേരിൽ റെഡ് സോണുകളിൽ നിന്നെത്തിയ 209 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 173 പേർ കർശന ഉപാധികളോടെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.