അണക്കര: അണക്കര അൽഫോൻസ ആശുപത്രി തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അണക്കര മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. വണ്ടൻമേട് പഞ്ചായത്തിൽ പുറ്റടിയിൽ ഒരു യുവാവിന് കോവിഡ് 19 പോസിറ്റീവായതിനെതുടർന്നാണ് ആശുപത്രി ആരോഗ്യ വിഭാഗം അടപ്പിച്ചത്. പുറ്റടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന യുവാവ് മൂന്നുദിവസം അൽഫോൻസ ആശുപത്രിയിൽ പരിശോധനക്ക് എത്തിയിരുന്നു എന്ന കാരണത്താലാണ് ആശുപത്രി അടപ്പിച്ചത്. കഴിഞ്ഞ 24നാണ് യുവാവിന്റെ സ്രവം പരിശോധനക്ക് അയച്ചത്.