death

തൊടുപുഴ: കാനഡയിലെ തടാകത്തിൽ മലയാളി ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. വണ്ണപ്പുറം കൂവപ്പുറം പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിൻ സന്തോഷാണ് (21) മരിച്ചത്. കാനഡയിലെ ജോർജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം ബോട്ടിംഗിന് പോയതായിരുന്നു എബിൻ. അകലേയ്ക്ക് മാറിപ്പോയ കാറ്റുനിറച്ച ബോട്ടിൽ കയറുന്നതിന് വേണ്ടി നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി എബിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. മാതാവ് : ഷൈനി സന്തോഷ് (തീക്കോയി ഒട്ടലാങ്കൽ കുടുംബാംഗം, വണ്ണപ്പുറം മുൻ പഞ്ചായത്ത് അംഗം ). സഹോദരങ്ങൾ: ആൽബിൻ (വൈദിക വിദ്യാർത്ഥി, കോതമംഗലം രൂപത), ബിബിൻ, സെലിൻ (ഇരുവരും വിദ്യാർത്ഥികൾ, ജയ്‌റാണി പബ്ലിക് സ്‌കൂൾ, കാളിയാർ).