ഇടുക്കി : അസംഘടിതദിവസ വേതന തൊഴിലാളികൾക്കുള്ള ആശ്വാസ പദ്ധതി പ്രകാരം അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന മറ്റു ക്ഷേമപദ്ധതികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികളിൽ, തൊഴിലിനിടയിൽ അപകടം സംഭവിച്ചതു മൂലം അവശത അനുഭവിക്കുന്നവർക്കും, പരാലിസിസ്/ഹൃദയ സംബന്ധമായ അസുഖങ്ങൾ/ വൃക്കരോഗം /ട്യൂമർ /ടി .ബി എന്നീ രോഗങ്ങളാൽ അവശത അനുഭവിക്കുന്ന തൊഴിലാളികൾക്കും സർക്കാർ നൽകുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം.അസിസ്റ്റന്റ് സർജ്ജനിൽ കുറയാത്ത പദവിയിലുള്ള സർക്കാർ ഡോക്ടർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ട് എന്നിവർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം സഹിതം ആനുകൂല്യത്തിനായി ജില്ലാ ലേബർ ഓഫീസിൽ ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ 04862222363, 8547655262.